ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ സിനിമ പ്രേമികളെ ആവേശത്തിലാഴ്ത്തിയ താരമാണ് ബാബു ആന്റണി. ചന്തയിലെ സുൽത്താൻ എന്ന കഥാപാത്രത്തിലൂടെ ബാബു ആന്റണി മലയാള സിനിമയ്ക്ക് മറ്റൊരു പൊൻതൂവൽ സമ്മാനിക്കുക ആയിരുന്നു.
സുനിൽ ആയിരുന്നു സംവിധായകൻ. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം വീണ്ടും ആ സംവിധായകൻ-നടൻ കോംമ്പോ വരികയാണ്.
ചന്തയുടെ രണ്ടാം ഭാഗമാണ് ഒരുങ്ങുന്നത്. സുൽത്താൻ തിരിച്ചുവരുന്നതായും ‘ചന്ത’ രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്റണി തന്നെയാണ് അറിയിച്ചത്.
ആദ്യ ഭാഗം ഒരുക്കിയ സംവിധായകന് സുനില്‍ തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുക. സുനിലുമായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചര്‍ച്ചകള്‍ നടത്തിയതായും ബാബു ആന്റണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക