ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി വരെ ഒമാൻ സന്ദർശിച്ചത് 2,30,000 യാത്രക്കാരാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 23,000 ആൾക്കാർ മാത്രമായിരുന്നു ഒമാനിലേക് എത്തിയിരുന്നത്. ഈ വർഷം ഹോട്ടലുകളുകളുടെ വരുമാനത്തിലും വർധനവ് ഉണ്ട്. 45,148 സന്ദർശകരുമായി ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരാണ് പട്ടികയിൽ ഒന്നാമതുള്ളത്.
ഇന്ത്യ, ഫ്രാൻസ് , ബ്രിട്ടൻ എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള രാജ്യങ്ങൾ. ഈ വർഷം ഫെബ്രുവരിയിലെ ഹോട്ടലുകളുടെ വരുമാനം 16 ദശലക്ഷം റിയാലാണ്. കഴിഞ്ഞവർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. ഇക്കാര്യം പറയുന്നത് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക