അമൃത്സര്‍: പഞ്ചാബില്‍ പുതുതായി സ്ഥാനമേറ്റെടുത്ത പിസിസി പ്രസിഡന്റ് അമരീന്ദര്‍ സിംഗ് രാജാ വാറിംഗിന്റെ ആദ്യ ലക്ഷ്യം വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പുകള്‍.
വര്‍ഷാവസാനത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളായ അമൃത്സര്‍, ജലന്ധര്‍, ലുഡിയാന, പട്യാല എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കും. ഇവിടങ്ങളില്‍ മികച്ച വിജയം നേടുക എന്നതാണ് പുതിയ പിസിസി അധ്യക്ഷന്റെ മുന്നിലുള്ള പ്രധാന കടമ്പ.
ഇതിനായുള്ള പ്രവര്‍ത്തനം രാജാ വാറിംഗ് ആരംഭിച്ചുകഴിഞ്ഞുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക