ഡല്‍ഹി: രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് കേസുകളില്‍ 90% വര്‍ധനവാണുണ്ടായിരിക്കുന്നത്.
ആകെ 2,183 പുതിയ കേസുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി.
ഇന്നലെ ആകെ 214 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ കേരളത്തില്‍ കൊവിഡ് മരണമാണെന്ന് ഉറപ്പിക്കാതെ വച്ചിരുന്ന 212 മരണങ്ങളും ഉള്‍പ്പെടും.
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സ്വന്തം കാർ കത്തിച്ച ബിജെപി നേതാവ് പിടിയില്‍
ഇതിന് പുറമെ നാല് മരണങ്ങളാണ് വന്നതെങ്കിലും അതും കൊവിഡ് മരണനിരക്കില്‍ നിലവിലെ സാഹചര്യത്തില്‍ മോശമായ കണക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രോഗവ്യാപനത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുന്ന ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് ഇന്നലെ 0.31 ശതമാനത്തില്‍ നിന്ന് 0.83 ശതമാനത്തിലേക്കും ഉയര്‍ന്നു. നിലവില്‍ രാജ്യത്തുള്ള ആകെ കൊവിഡ് ആക്ടീവ്കേസുകള്‍ 11,542 ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക