ബാറ്ററികളുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും ഉടനടി തിരുത്തുന്നതിനായി ഒകിനാവ ഓട്ടോടെക് 3,215 യൂണിറ്റ് പ്രെയ്സ് പ്രോ സ്കൂട്ടറുകൾ സ്വമേധയാ തിരിച്ചുവിളിച്ചതായി റിപ്പോര്‍ട്ട്.
സമഗ്രമായ പവർ പാക്ക് ആരോഗ്യ പരിശോധന ക്യാമ്പുകളുടെ ഭാഗമാണിതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിൽ അറിയിച്ചതായി ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബാറ്ററി പായ്ക്കുകളിൾ അയഞ്ഞ കണക്ടറുകൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും കേടുപാടുകൾ ഉണ്ടോ എന്ന് കമ്പനി പരിശോധിക്കും. ഇന്ത്യയില്‍ ഉടനീളമുള്ള ഒകിനാവ അംഗീകൃത ഡീലർഷിപ്പുകളിൽ തകരാറുള്ള യൂണിറ്റുകൾ സൗജന്യമായി നന്നാക്കും.
ജനപ്രിയ മോഡലായ കോംപസ് എസ്യുവിയുടെ വില വർദ്ധിപ്പിച്ച് ജീപ്പ്
ഒകിനാവ ഓട്ടോടെക് ഡീലർ പങ്കാളികളുമായി ചേർന്ന് റിപ്പയർ അനുഭവം അതിന്റെ ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ചാണെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുന്നു എന്നും ഇതിനായി വാഹന ഉടമകളെ വ്യക്തിഗതമായി ബന്ധപ്പെടും എന്നും കമ്പനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക