ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ ജനപ്രിയ മോഡലായ കോംപസ് എസ്യുവിയുടെ വില കമ്പനി വർദ്ധിപ്പിച്ചു. 2022-ൽ കാർ നിർമ്മാതാവ് ഈടാക്കുന്ന ആദ്യ വില വർദ്ധനയാണിത്.
അടുത്തിടെ ലോഞ്ച് ചെയ്ത ട്രെയിൽഹോക്ക് ഉൾപ്പെടെ എല്ലാ പെട്രോൾ, ഡീസൽ പതിപ്പുകൾക്കും 25,000 രൂപയുടെ ഏകീകൃത വർധനയാണ് ലഭിക്കുന്നത് എന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീപ്പ് കോംപസ് ഇപ്പോൾ 18.04 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയിൽ ലഭ്യമാണ്. അതേസമയം, ടോപ്പ്-സ്പെക്ക് ട്രെയ്ൽഹോക്കിന്റെ വില 30.97 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം).
2022 ഫെബ്രുവരിയിലാണ് ജീപ്പ് കോംപസ് ട്രെയിൽഹോക്ക് പുറത്തിറക്കിയത്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും 4×4 സിസ്റ്റവും ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
റോയൽ എൻഫീൽഡ് മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു
ട്രെയിൽഹോക്കിന് ഡ്യുവൽ-ടോൺ പെയിന്റ് സ്കീം, പുനർനിർമ്മിച്ച ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, ഹുഡ് ഡിക്കൽ, ഓൾ-ടെറൈൻ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകൾ, ചുവന്ന റിയർ ടോ ഹുക്ക്, ബൂട്ടിലും ട്രെയിൽ-റേറ്റഡ് ബാഡ്ജ് എന്നിവയും ലഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക