കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. 42 വയസ്സായിരുന്നു.
ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് കുത്തിയത്.
ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇത്രയും ദിവസം ചികിത്സയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം.
ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്; രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് എം വി ഗോവിന്ദന്
സംശയരോഗത്തെ തുടർന്ന് സിനിയുമായി ബിനോയ് തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ ഒൻപത് ശനിയാഴ്ച രാത്രിയുടെ വഴക്കിനിടെയാണ് 11.30-ഓടെ കിടപ്പുമുറിയിൽ വച്ച് ബിനോയ് ജോസഫ് സിനിയെ കുത്തിയത്.
ദമ്പതികളുടെ രണ്ട് ആൺമക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ ആയിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ മക്കളാണ് സിനിയെ ആശുപത്രിയിൽ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക