മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം വീണ്ടും അമേരിക്കയിലേക്ക് പോകും. ഈ മാസം 23 നാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് പോകുക. യാത്രയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരുന്നു.
ജെബി മേത്തറിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ‘ട്രോളി’ ഷാനിമോള്‍ ഉസ്മാന് രംഗത്തെത്തി
അതേസമയം, ചികിത്സയ്ക്കായുള്ള 29.82 ലക്ഷം രൂപ അനുവദിച്ച ഉത്തരവ് സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ നടക്കുന്നത്. ചികിത്സയ്ക്കായുള്ള മൂന്നാമത്തെ അമേരിക്കൻ യാത്രയാണിത്. മെയ് പകുതി വരെ മുഖ്യമന്ത്രി അമേരിക്കയിൽ തുടരുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക