തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്.
ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിലായിരുന്നു ഷാനിമോളുടെ ട്രോള്‍.
ജെബി മേത്തര്‍ക്ക് സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനം എന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പരാമര്‍ശം.
വര്‍ഷങ്ങളായി പൊതുരംഗത്ത് നില്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് അഭിനന്ദനങ്ങള്‍ എന്നും ഷാനിമോള്‍ പരിഹസിച്ചു.
വിപ്ലവകരമായ തീരുമാനം ദേശീയ തലത്തിലും ഗുണം ചെയ്യും. റവല്യൂഷന് നടപ്പിലാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി വിളിക്കാന്‍ പോലും നേതൃത്വം മറന്നുപോയെന്നും സമിതിയെ നോക്കുകുത്തിയാക്കിയതിന് അഭിനന്ദനങ്ങളെന്നും ഷാനിമോള്‍ പരിഹസിച്ചു.
സീറ്റ് നല്‍കിയത് സാധാരണക്കാരിയായ പ്രവര്ത്തകയ്ക്കാണെന്നും അവര്‍ കുറ്റപ്പെടുത്തി.രാജ്യസഭാ സീറ്റിലേയ്ക്ക് വനിതാ പ്രാതിനിധ്യം എന്ന നിലയില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു.
എന്നാല്‍, ഡല്‍ഹിയില്‍ നടന്ന അവസാവട്ട ചര്‍ച്ചകളില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കൂടിയായ ജെബി മേത്തര്‍ക്ക് നറുക്ക് വീഴുകയായിരുന്നു. എകെ ആന്റണിയുടെ ഒഴിവിലേക്കായിരുന്നു ജെബി മേത്തര്‍ രാജ്യസഭയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക