തൃശ്ശൂര്‍: നാട്ടികയ്ക്ക് സമീപം വെങ്ങിണിശ്ശേരിയില്‍ അപകടത്തില്‍ പെട്ട കാറില്‍ വടിവാള്‍ കണ്ടെത്തി.
ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ട കാറിലാണ് വാള് കണ്ടെത്തിയത്.
സംഭവത്തില്‍ ദൂരൂഹത വര്‍ധിപ്പിച്ച് യാത്രക്കാര്‍ പിന്നാലെ വന്ന മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു.
കാര്‍ യാത്രികരായ നാല് പേരാണ് അപകടത്തിന് പിന്നാലെ പ്രദേശം വിട്ടത്. കൊല്ലം സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
രാവിലെ ഏഴ് മണിയോടെ ആയിരുന്നു വാഹനം അപകടത്തില്‍ പെട്ടത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് വടിവാള്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതോടെ അപകടസ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ദരും പരിശോധന നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക