കാര്യമായ ആമുഖം ആവശ്യമില്ലാത്ത താരങ്ങളിൽ ഒരാളാണ് മലയാളികൾക്കിപ്പോൾ മനീഷ മഹേഷ്. ‘പാടാത്ത പൈങ്കിളി’യെന്ന പരമ്പരയില്‍ ‘കണ്മണി’യെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വരുന്ന മനീഷ അത്രത്തോളം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മനീഷ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ തരംഗമാകാറുണ്ട്. ടിക് ടോക് താരമായാണ് മലയാളികളുടെ സ്വീകരണമുറയിലേക്ക് മനീഷ മഹേഷ് കടന്നുവന്നത്.
ഇൻസ്റ്റഗ്രാമിൽ സജീവമായ മനീഷ പങ്കുവയക്കുന്ന ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കുന്ന താരത്തിന്റെ ഫോട്ടോഷൂട്ടുകളിൽ പലതും തീർത്തും വ്യത്യസ്തതയാർന്നതാണ്.
ഇപ്പോഴിതാ സ്വയംവരയ്ക്ക് വേണ്ടി ഇത്തിരി ട്രഡീഷണൽ ഗ്ലാമറസ് ലുക്കിലാണ് താരത്തിന്റെ വരവ്. പുതിയ ഡിസൈൻ സാരിയിൽ ഏറെ മനോഹരിയായി അണിഞ്ഞൊരുങ്ങിയ മനീഷയുടെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയാണ്. ഫോട്ടോഷൂട്ടിലെ കോസ്റ്റ്യൂം സ്വയംവര സിൽക്സിന്റേതാണ്. വിജിസ് മേക്കോവർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. എബി ഫൈൻ ഷൂട്ടേഴ്സാണ് മനോഹരമായി വീഡിയോ പകർത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക