മലയാള ചലച്ചിത്ര ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ. ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്.
സത്യൻ അന്തിക്കാട് ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
മനോഹരമൊയൊരു ഗൗണിൽ വ്യത്യസ്ത ലുക്കിലാണ് താരമുള്ളത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുമായി രംഗത്തെത്തിയത്. ”ഗ്രാമഫോൺ എന്ന ചിത്രത്തിലെ ജെന്നിയെ പോലെയുണ്ടല്ലോ, അന്നും ഇന്നും എന്നും ഒരുപോലെ, ബ്യൂട്ടിഫുൾ”, എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ.
അതേസമയം, റിലീസിന് ഒരുങ്ങുകയാണ് മകള്‍. ഏപ്രില്‍ 29ന് ആണ് ചിത്രത്തിന്റെ റിലീസ്. ജയറാമും മീര ജാസ്മിനും ഒന്നിച്ചെത്തുന്ന സത്യന് അന്തിക്കാട് ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക