മോഹൻലാല്‍ നായകനായ ചിത്രം ‘ഒടിയൻ’ ഏറെ ചര്‍ച്ചയായതാണ്. വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ‘ഒടിയൻ’ ഹിന്ദിയിലേക്ക് എത്തുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഹിന്ദിയിലേക്ക് ‘ഒടിയൻ’ ചിത്രം മൊഴി മാറ്റിയിട്ടാണ് എത്തുക. ‘ഒടിയൻ’ എന്ന ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് ‘ഒടിയൻ’. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് ‘ഒടിയൻ’. ‘കെജിഎഫ് രണ്ട്’ എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മഞ്ജു വാര്യരായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക