മുംബൈ : 2050-ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറുകയാണെങ്കിൽ പട്ടിണി ഇല്ലാതാകുമെന്ന് ഗൗതം അദാനി. മുംബൈയിൽ ടൈംസ് നെറ്റ്വർക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“2050-ൽ നിന്ന് നമ്മൾ ഏകദേശം 10,000 ദിവസങ്ങൾ അകലെയാണ്. ഈ കാലയളവിനുള്ളിൽ ഏകദേശം 25 ട്രില്യൺ ഡോളർ 25 ട്രില്യൻ ഡോളർ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂട്ടിച്ചേർക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്” എന്ന് അദാനി പറഞ്ഞു.
ഇതോടെ രാജ്യത്ത് പട്ടിണി ഉണ്ടാവുകയില്ലെന്നും ഒപ്പം എല്ലാതരത്തിലുമുള്ള ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക