തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംവാദം നടത്താൻ സംസ്ഥാന സർക്കാർ. പദ്ധതിയെക്കുറിച്ച് എതിർപ്പ് ഉന്നയിച്ച വിദഗ്ധരുമായി ഈ മാസം 28 നു സംവാദം നടത്താനാണ് തീരുമാനം.
അലോക് വർമ, ആർവിജി മേനോൻ, ജോസഫ് സി മാത്യു എന്നിവരുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തും. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ദരും ചർച്ചയിൽ പങ്കെടുക്കും.
അതേസമയം, കെ റെയിൽ വിരുദ്ധ സമരക്കാർക്ക് ചർച്ചക്ക് ക്ഷണം ഇല്ല. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയിലെ സംവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക