റെഡ്മി 10 എ, റെഡ്മി 10 പവർ എന്നിവ ഷവോമി ഇന്ത്യയില്‍ പുറത്തിറക്കി. ബജറ്റ് സ്മാർട്ട്ഫോണുകൾ എന്ന നിലയില്‍ ഇറങ്ങിയ ഈ രണ്ട് ഫോണുകളും 2020 ൽ പുറത്തിറക്കിയ റെഡ്മി 9 എ, റെഡ്മി 9 പവർ സ്മാർട്ട്ഫോണുകളുടെ പിൻഗാമികളാണ്.
റെഡ്മി 10A യുടെ വില 3 ജിബി റാം + 32 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 8,499 രൂപയാണ് വില. അതേ സമയം ഇതേ ഫോണിന്റെ 4 ജിബി റാം+ 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് പതിപ്പിന് 9,499 രൂപയാണ് വില. ഏപ്രിൽ 26 മുതൽ സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തും.
വോൾവോ കാർ ഇന്ത്യ ഇന്ത്യൻ ലൈനപ്പിന്റെ വില വർദ്ധനവ് പ്രഖ്യാപിച്ചു
റെഡ്മി 10 പവർ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു പതിപ്പായാണ് എത്തുന്നത്. 14,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ വിൽപ്പന തീയതി ഷവോമി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
റെഡ്മി 10എ 6.53-ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്പ്ലേയോടെയാണ് എത്തുന്നത്. കൂടാതെ മീഡിയടെക്കിന്റെ ഹെലോ ജി25 SoC ചിപ്പാണ് ഇതിന്റെ ശേഷി നിര്‍ണ്ണയിക്കുന്നത്. കൂടാതെ, ഫോണിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക