സ്വീഡിഷ് വാഹന നിര്‍മ്മാതാക്കളായ വോൾവോ കാർ ഇന്ത്യ അതിന്റെ ഇന്ത്യൻ മോഡൽ ലൈനപ്പിൽ വില വർദ്ധനവ് പ്രഖ്യാപിച്ചു.
കമ്പനി അതിന്റെ മോഡലിന്റെ വില നാല് ശതമാനം വരെ വർദ്ധിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എക്സ്-ഷോറൂം വിലകൾ ഒരുലക്ഷം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മൂന്ന് പുതിയ ഷേഡുകളിൽ കൂടി മെറ്റിയർ 350 വാഗ്ദാനം ചെയ്ത് റോയല്‍ എൻഫീല്‍ഡ്
വോൾവോ അവകാശപ്പെടുന്നതുപോലെ മോഡലുകളുടെ പുതിയ വില ഉടൻ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, ഏപ്രിൽ 12-നോ അതിനുമുമ്പോ ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് കമ്പനി വില പരിരക്ഷ ഉറപ്പാക്കുന്നു. ഏപ്രിൽ 12ന് ശേഷം നടത്തുന്ന പുതിയ ബുക്കിംഗുകൾ വില വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക