ന്യൂഡല്‍ഹി: ഹനുമാന് ജയന്തി ശോഭയാത്രയ്ക്ക് ശേഷം സംഘര്‍ഷമുണ്ടാവുകയും ന്യനപക്ഷങ്ങള്ക്കെതിരെ ഒഴിപ്പിക്കല്‍ നടപടിയുണ്ടാവുകയും ചെയ്ത ജഹാംഗീര്‍പുരിയില്‍ ഇഫ്താര്‍ വിരുന്നുമായി യൂത്ത് കോണ്‍ഗ്രസ്.
ഇന്ന് വൈകീട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
ഭരിക്കുന്നവര്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കുമ്പോള്‍ സാമുദായിക സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
നിരവധി പേരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്. വിരുന്നിന്റെ ചിത്രങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക