നയന്‍താര, വിജയ് സേതുപതി, സമാന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘കാതുവാക്കുലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. രസകരമായ ത്രികോണ പ്രണയ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.
പൊട്ടിച്ചിരി പടര്‍ത്തുന്ന ട്രെയിലര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ട്രെയിലര്‍ റിലീസ് ചെയ്ത് 24 മണിക്കൂര്‍ കഴിയും മുന്നേ ട്രെയിലറിന് 6 മില്യണില്‍ അധികം കാഴ്ചക്കാരെയാണ് കിട്ടിയിരിക്കുന്നത്.
വിഘ്നേഷ് ശിവന്റേത് തന്നെയാണ് കഥയും തിരക്കഥയും. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് ശ്രീശാന്ത് തമിഴ്ചിത്രത്തില്‍ അഭിനയിക്കുന്നത്. കലാ മാസ്റ്റര്‍, റെഡിന് കിങ്സ്ലി, ലൊല്ലു സഭാ മാരന്, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം അനിരുദ്ധ്.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം ഏപ്രില്‍ 28ന് തിയറ്ററുകളിലെത്തും.
ചിത്രത്തിന്റെതായി പുറത്ത് വന്ന ഗാനങ്ങള്‍ എല്ലാം ഹിറ്റായിരുന്നു. ഇപ്പോള്‍ ട്രെയിലറും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക