മിക്ക ടെലികോം കമ്പനികളും തങ്ങളുടെ നിരക്കുകൾ കുത്തനെ വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഈ നിരക്ക് വർധന വലിയ തിരിച്ചടിയായിരിക്കുകയാണ് ജിയോക്ക്.
കഴിഞ്ഞ 28 ദിവസത്തിനിടെ റിലയൻസ് ജിയോക്ക് നഷ്ടപ്പെട്ടത് 36 ലക്ഷം വരിക്കാരെയാണ്. ഏതാണ്ട് 25 ശതമാനം വരെയാണ് പല കമ്പനികളും തങ്ങളുടെ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്.
നിലവിൽ എയർടെൽ മാത്രമാണ് തങ്ങളുടെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ഭേദപ്പെട്ട് നിൽക്കുന്നത്. ട്രായി ആണ് ഈ നിരക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ജിയോക്കാണ് വലിയ തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്.
ഇതിനു മുൻപ് നവംബറിലും ഡിസംബറിലുമെല്ലാം ജിയോ ഇതേ തിരിച്ചടി നേരിട്ടിരുന്നു. ജിയോയിൽ നിന്ന് വിട്ടുപോയവരുടെ എണ്ണം ഇതോടെ 40.27 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക