വെഞ്ഞാറമൂട് : ചാർജ് ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ പൊട്ടിത്തെറിച്ചു.
വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് സംഭവം. കണ്ടക്ടർമാർക്ക് ഉപയോഗിക്കുന്നതിനു വേണ്ടി ചാർജ് ചെയ്യുകയായിരുന്ന 5 ടിക്കറ്റ് മെഷീനുകളാണ് പൊട്ടിത്തെറിച്ചത്.
ഒരു മെഷീൻ പെട്ടെന്ന് തീ പിടിക്കുകയും അടുത്തുള്ള മറ്റു മെഷീനുകളിലേക്കു പടരുകയുമായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇതിനു മുൻപും ചാർജിങ്ങിനിടെ ടിക്കറ്റ് മെഷീനുകൾ കത്തിയ സംഭവം ഉണ്ടായിട്ടുണ്ട്.അമിത വൈദ്യുത പ്രവാഹമോ മെഷീനുകൾ ഷോർട്ട് ആയതോ ആകാം കാരണമെന്ന് അധികൃതർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക