കൊച്ചി: തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡാങ്റെ വിവാഹിതയാകുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശി അഭിഷേക് ആണ് വരന്. നാളെ മുംബൈയിലാണ് വിവാഹം.
മുംബൈ സ്വദേശിനിയായ ഐശ്വര്യ 2017 ഐപിഎസ് ബാച്ചുകാരിയാണ്. ശംഖുമുഖം എസിപിയായും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1995ല്‍ എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ഡാങ്റെയുടെ മകളായാണ് ഐശ്വര്യയുടെ ജനനം. അമ്മ അഞ്ജലി ഡോങ്റെ.
മുംബൈയിലാണ് ജനിച്ചതും വളര്‍ന്നതും ഉന്നത വിദ്യാഭ്യാസം നേടിയതും. മുംബൈ സെന്റ് സേവിയേഴ്സ് കോളേജില്‍ ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദം നേടി.
ഐഎഎസ് മോഹിച്ചാണ് ഐശ്വര്യ സിവില്‍ പരീക്ഷ എഴുതിയത്. ആദ്യ പരിശ്രമത്തില്‍ തന്നെ രാജ്യത്ത് 196-ാം റാങ്ക് നേടി. ഐഎഎസ് ലഭിച്ചില്ല, തുടര്‍ന്ന് ഐപിഎസ് സ്വീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക