പാലക്കാട്: പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി തീക്കൊളുത്തിക്കൊല്ലാന്‍ ശ്രമം.പാലക്കാട് കൊല്ലങ്കോട് കിഴക്കേഗ്രാമം സ്വദേശിക്ക് എതിരെയാണ് യുവാവിന്റെ ആക്രമണം.
കിഴക്കേ ഗ്രാമം സ്വദേശിയായ 23 കാരന് ബാലസുബ്രഹ്മണ്യം ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്.
ഇന്ന് രാവിലെ ആയിരുന്നു സംഭവം. പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം ധന്യയെ വീടിലേക്ക് വിളിച്ചു വരുത്തി തീക്കൊളുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പെണ്‍കുട്ടിക്കും യുവാവിനും പരിക്കേറ്റു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയില്‍ ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക