കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രഹസ്യരേഖകൾ കോടതിയിൽ നിന്ന് ചോർന്നിട്ടില്ലെന്ന് വിചാരണ കോടതി വ്യക്തമാക്കി. ജീവനക്കാരെ ചോദ്യം ചെയ്യുന്നതിന് അനുമതി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
കോടതിയിലെ എ ഡയറി രഹസ്യ രേഖയല്ല. അതാണ് ചോർന്നതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന രേഖ. ദിലീപിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ രേഖ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ദിലീപിന്റെ ഫോണിൽ കോടതി രേഖ വന്നതെങ്ങനെയെന്ന് പ്രോസിക്യൂട്ടർ ചോദിച്ചു. ആ രഹസ്യ രേഖ കോടതിയുടെ എ ഡയറിയിലെ വിശദാംശങ്ങളെന്ന് കോടതി മറുപടി നൽകി. അത് ബഞ്ച് ക്ലർക്കാണ് തയാറാക്കുന്നതെന്നും കോടതി വ്യക്തമാക്കി.
മാധ്യമങ്ങളും യാഥാർത്ഥ്യങ്ങൾ റിപോർട്ട് ചെയ്യണം. കോടതി ഉത്തരവിന്റെ രണ്ട് പേജ് ദിലീപിന്റെ ഫോണിൽ കണ്ടു വെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നതെന്ന് കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക