ഇലോണ്‍ മസ്കിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ കമ്പനിയായി ട്വിറ്റര്‍ മാറുന്നതോടെ വരാനിരിക്കുന്നത് വലിയ മാറ്റങ്ങളായിരിക്കുമെന്നു സൂചന.
ട്വിറ്റര്‍ ഏത് വഴിക്ക് പോകുമെന്ന് കാലത്തിന് മാത്രമേ പറയാനാവൂ. എന്നാല്‍, സെന്‍സര്‍ഷിപ്പ് ഒന്നും ഇല്ലാതെ എല്ലാവര്ക്കും സംവദിക്കാനും കാര്യങ്ങള്‍ പറയാനും കഴിയുന്ന ഒരു യഥാര്‍ത്ഥ ടൗണ്‍ സ്ക്വയറാക്കി ട്വിറ്ററിനെ മാറ്റിയെടുക്കാനാണ് മസക്ക് ആഗ്രഹിക്കുന്നത്.
മസ്ക് തന്റെ പ്രസ്താവനയില്‍ പറയുന്നത് ഇങ്ങനെയാണ്:
‘ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് സംസാര സ്വാതന്ത്ര്യം. കൂടാതെ മാനവികതയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്ക്വയറാണ് ട്വിറ്റര്‍.
പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നം മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ദ്ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാ മനുഷ്യരെയും സംവേദനം ചെയ്യാന്‍ അനുവദിക്കുക എന്നിവയിലൂടെ ട്വിറ്ററിനെ എന്നത്തേക്കാളും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക