ലോക ഭൗമദിനത്തോടനുബന്ധിച്ച് ടാറ്റ മോട്ടോഴ്സ് ഹാരിയർ കാസിരംഗ എഡിഷൻ മോഡൽ കാസിരംഗ നാഷണൽ പാർക്കിന് കൈമാറി.
2022 ഫെബ്രുവരിയിൽ അവതരിപ്പിച്ച കാസിരംഗ എഡിഷൻ മോഡലുകൾ പഞ്ച്, ഹാരിയർ, നെക്സോൺ, സഫാരി എന്നിവ ഉൾക്കൊള്ളുന്നു. അവ അനുബന്ധ മോഡലുകളുടെ ടോപ്പ്-ഓഫ്-ലൈൻ ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്.
കാസിരംഗ എഡിഷൻ എസ്യുവികൾ ‘ഇന്ത്യയുടെ സമ്പന്നമായ ഭൂമിശാസ്ത്രപരവും ജൈവപരവുമായ വൈവിധ്യത്തിൽ’ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും രാജ്യത്തെ പ്രശസ്തമായ ദേശീയ പാർക്കുകളില്‍ ഒന്നായ കാസിരംഗ ദേശീയ ഉദ്യാനത്തിനും സമർപ്പിക്കുന്നതായും ടാറ്റ മോട്ടോഴ്സ് പറയുന്നതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ ദേശീയോദ്യാനത്തിലാണ് ഭൂമിയിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങൾ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക