മാരുതി സുസുക്കി ഇപ്പോൾ മനേസർ ആസ്ഥാനമായുള്ള നിർമ്മാണ കേന്ദ്രത്തിൽ ബ്രെസയുടെ പുതിയ തലമുറ മോഡലിന്റെ ഉത്പാദനം ആരംഭിച്ചതായി റിപ്പോര്‍ട്ട് .
YXA എന്ന രഹസ്യനാമമുള്ള, സബ്കോംപാക്റ്റ് എസ്യുവിയുടെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മോഡല്‍ ഉടൻ തന്നെ വിൽപ്പനയ്ക്കും എത്തും. ബ്രെസയുടെ മൊത്തത്തിലുള്ള ഡിസൈൻ സൂക്ഷിക്കും എമെങ്കിലും, വരാനിരിക്കുന്ന മോഡലിൽ അതിന്റെ ബാഹ്യത്തിലും ഇന്റീരിയറിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാകും.
പുതിയ ബ്രെസയ്ക്ക് അതിന്റെ പുറംഭാഗം മുതൽ, പുതിയ ഗ്രില്ലിന്റെ രൂപവും രൂപകൽപ്പനയും ഉൾക്കൊള്ളുന്ന ഒരു പുനർരൂപകൽപ്പന ചെയ്ത മുൻഭാഗം ലഭിക്കും
. സംയോജിത എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതിയ ഡ്യുവൽ പോഡ് പ്രൊജക്ടർ എൽഇഡി ഹെഡ്ലാമ്പുകളും ഇതിന് ലഭിക്കും. ഫ്രണ്ട് ബമ്പർ ചെറുതായി റീപ്രൊഫൈൽ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ പുതിയ എൽഇഡി ഫോഗ് ലാമ്പുകളും ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും ഉണ്ടാകും. അലോയ് വീൽ രൂപകൽപനയിൽ മാറ്റം വരാമെങ്കിലും, സൈഡ് പ്രൊഫൈൽ സമാനമായ ബോക്സി സിലൗറ്റിനൊപ്പം തുടരും.
ടാറ്റ മോട്ടോഴ്സ് ഹാരിയർ കാസിരംഗ എഡിഷൻ മോഡൽ കാസിരംഗ നാഷണൽ പാർക്കിന് കൈമാറി
സമീപകാല സ്പൈ ഷോട്ടുകളിൽ ന്യൂ-ജെൻ ബ്രെസയുടെ പിൻ പ്രൊഫൈൽ നിലവിലെ മോഡലിന് സമാനമാണ്. എന്നിരുന്നാലും, പുതിയ എൽഇഡി ടെയിൽലാമ്പുകളുടെയും റീപ്രൊഫൈൽഡ് ബമ്പറിന്റെയും രൂപത്തിൽ നിർണായക മാറ്റങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാര്‍ക്ക് ഫിൻ ആന്റിന, റൂഫ് റെയിലുകൾ, റൂഫ് മൗണ്ടഡ് സ്പോയിലർ, റിയർ വിൻഡ്സ്ക്രീൻ വൈപ്പർ എന്നിവയാണ് പുതിയ ബ്രെസയിൽ നകാണുന്ന മറ്റ് എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക