2028 ഓടെ ഇലക്ട്രിക് വാഹന നിര ആറ് മോഡലുകളായി വികസിപ്പിക്കാനുള്ള പദ്ധതിയില്‍ ഹ്യുമ്ടായി ഇന്ത്യ . ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ എംഡിയും സിഇഒയുമായ ഉൻസൂ കിം ആണ് ഇക്കാര്യം വ്യക്തമാക്കിയത് എന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“ഞങ്ങൾ CY22 ന്റെ രണ്ടാം പകുതിയിൽ അയോണിക്ക് 5 അവതരിപ്പിക്കും..” അദ്ദേഹം പറഞ്ഞു. ഇവികളുടെ വില്‍പ്പന നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള അന്വേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കുന്നതിൽ സന്തോഷമുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
2022 ട്രയംഫ് ടൈഗർ 1200 ഇന്ത്യയിൽ ഉടൻ എത്തും, ടീസർ വീഡിയോ പുറത്തിറക്കി
ഇന്ത്യയിൽ ഇവികളുടെ നിർമ്മാണത്തിനും അസംബ്ലിങ്ങിനുമായി ഇ-ജിഎംപി (ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം) എന്ന സമർപ്പിത ഇവി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത് ഉൾപ്പെടെ, ഇവി ആർ ആൻഡ് ഡിയിൽ 4,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കഴിഞ്ഞ വർഷം ദക്ഷിണ കൊറിയന്‍ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ക്രോസ്ഓവർ യൂട്ടിലിറ്റി വാഹനങ്ങൾ (സിയുവികൾ) മുതൽ സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾ (എസ്യുവികൾ) വരെ – ഈ EV-കൾ ബോഡി ആകൃതിയിലുടനീളമായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക