സ്മാര്‍ട്ട്ഫോണായ ഷവോമി 12 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഷവോമിയുടെ മുന്‍നിര ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ ഈ വര്‍ഷം ആദ്യം ആഗോള വിപണിയില്‍ അവതരിപ്പിച്ചിരുന്നു.
നിലവില്‍ ലോകമെമ്പാടുമുള്ള ഷവോമി 12 സീരീസിലെ മുന്‍നിര സ്മാര്‍ട്ട്ഫോണാണിത്. ഇത് ക്വാല്‍കോമിന്റെ ഏറ്റവും മികച്ച സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC അവതരിപ്പിക്കുന്നു.
ഷവോമി 12 പ്രോയ്ക്കൊപ്പം, ഷവോമി പാഡ് 5- ഉം ഇന്ത്യയില്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് ടാബ്ലെറ്റില്‍ സ്നാപ്ഡ്രാഗണ്‍ 860 SoC, 11 ഇഞ്ച് ഡിസ്പ്ലേ എന്നിവയുണ്ട്.
6.73-ഇഞ്ച് QHD+ AMOLED ഡിസ്പ്ലേയില്‍ 120Hz റിഫ്രഷ് റേറ്റ് പിന്തുണയോടെയാണ് 12 പ്രോ വരുന്നത്. സ്ക്രീനില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസിന്റെ ഒരു ലെയറും 1500 നിറ്റ് പീക്ക് ബ്രൈറ്റ്നെസും ഉണ്ട്.
240Hz ടച്ച് സാമ്പിള്‍ നിരക്കും ഇതിലുണ്ട്. ഹുഡിന് കീഴില്‍, ഒരു ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC ഉണ്ട്. ഇത് ഇന്ത്യയില്‍ 12 ജിബി വരെ റാമിനൊപ്പം 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമായാണ് വരുന്നത്.
4600 എംഎഎച്ച് ബാറ്ററിക്കായി 120 വാട്സ് ഫാസ്റ്റ് ചാര്‍ജിംഗും ഫോണ്‍ പിന്തുണയ്ക്കുന്നു. ഇതുകൂടാതെ, 50 വാട്സ് വയര്‍ലെസ് ചാര്‍ജിംഗിനും 10 വാട്സ് റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗിനും പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക