കണ്ണൂർ: പുന്നോൽ ഹരിദാസൻ വധക്കേസിൽ ഒരു പ്രതിക്ക് കൂടി ജാമ്യം ലഭിച്ചു. മൂന്നാം പ്രതി സുനേഷ് എന്ന മണിക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ മറ്റ് 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
കൊലയാളി സംഘത്തിന് ഹരിദാസിനെ കാട്ടിക്കൊടുത്തത് സുനേഷ് എന്ന മണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാൾക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക