സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറും അഡ്രിനോ 619 ജിപിയുവും ഉള്‍ക്കൊള്ളിച്ചാണ് ഏറ്റവും വിലക്കുറവുള്ള സ്മാര്‍ട് ഫോണ്‍ വണ്‍പ്ലസ് അവതരിപ്പിച്ചിരിക്കുന്നത്.
നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി എന്നാണ് ഈ ഫോണിന്റെ പേര്. രണ്ടു പതിപ്പുകളിലാണ് ഈ ഫോണ്‍ പുറത്തിറങ്ങുന്നത് 6ജിബി + 128ജിബി, 8ജിബി + 128ജിബി. 6ജിബി പതിപ്പിന് വില 19,999രൂപയാണ്. 8ജിബി പതിപ്പിന് വില 21,999 രൂപയാണ്. ഇവ ഏപ്രില്‍ 30 മുതല്‍ വില്പനയ്ക്കെത്തും
ട്രിപ്പിള്‍ പിന് ക്യാമറാ സെറ്റ്-അപ്പാണ് ഫോണിന്. പ്രധാന ക്യാമറയ്ക്ക് 64 എംപി റെസലൂഷന്‍ ഉണ്ട്. ഒപ്പമുള്ളത് 2 എംപി മാക്രോ ക്യാമറയാണ്. പിന്നെയുള്ളത് ഡെപ്ത് സെന്‍സറാണ്. അതായത് ഫലത്തില്‍ 2 ക്യാമറകളെയുള്ളു. സെല്‍ഫിക്കായി 16 എംപി ക്യാമറയും ഉണ്ട്.
ടൊയോട്ട ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഇതുവരെ വിറ്റത് 20 ലക്ഷം കാറുകള്‍
നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 33 വാട്സ് സൂപ്പര്‍ വിഒഒസി വയർഡ് ചാർജിംഗിനെ പിന്തുണയോടെയാണ് എത്തുന്നത്. 5,000mAh ബാറ്ററിയാണ് ഈ ഫോണിന് ഉള്ളത്.
ചാർജിംഗ് സാങ്കേതികവിദ്യ 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു. കൂടാതെ നോര്‍ഡ് സിഇ 2 ലൈറ്റ് 5ജി 164.3×75.6×8.5എംഎം അളവ് അനുപാതത്തിലാണ്. 195 ഗ്രാം ഭാരവുമുണ്ട് ഈ ഫോണിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക