പുതിയ പ്യുവർ ഇവി മൂന്നാം തലമുറ ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കി ടാറ്റ മോട്ടോഴ്സ് തങ്ങളുടെ പുതിയ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് മോഡലായ അവിന്യ പുറത്തിറക്കി.
ഇന്ത്യൻ വിപണിയെ കേന്ദ്രീകരിച്ചാണ് ടാറ്റ അവിനിയ രൂപകൽപന ചെയ്തതെന്നാണ് കമ്പനി അവകാശപ്പെടുന്നത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, ഇത് ആഗോള വിപണിയെയും ലക്ഷ്യം വെയ്ക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.
അടുത്ത 24 മാസത്തിനുള്ളിൽ ടാറ്റ കര്‍വ്വ് പുറത്തിറക്കിയതിന് ശേഷം 2025 ൽ അവിന്യ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്നതായും കമ്പനി വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്പനിയുടെ മൂന്നാം തലമുറ ഡിസൈൻ ഫിലോസഫി പിന്തുടർന്ന് അവിനിയ ഇവി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് അവകാശപ്പെട്ടു. ഈ ഇലക്ട്രിക് കാർ കൺസെപ്റ്റ് എളുപ്പത്തിൽ ശ്രദ്ധ പിടിച്ചുപറ്റുന്ന സ്റ്റൈലിങ്ങുമായാണ് വരുന്നത്.
ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ രണ്ട് മോഡലുകളായ അർബൻ ക്രൂയിസർ, ഗ്ലാൻസ എന്നിവയുടെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ഇലക്ട്രിക് പവർട്രെയിനോടുകൂടിയ പ്രീമിയം എസ്യുവിയുടെ പ്രീ-പ്രൊഡക്ഷൻ രൂപമാണ് കൺസെപ്റ്റ് കാർ. ടാറ്റ മോട്ടോഴ്സിനെ സൂചിപ്പിക്കുന്ന T യുടെ രൂപത്തിൽ കാറിന് ഒരു സുഗമമായ LED സ്ട്രിപ്പ് ലഭിക്കുന്നു.
ഹെഡ്ലാമ്പിനെ ബന്ധിപ്പിക്കുന്ന ഒരു സംയോജിത LED ഡേടൈം റണ്ണിംഗ് ലൈറ്റ് പോലെയാണ് LED സ്ട്രിപ്പ് ക്യാപ്പ് പ്രവർത്തിക്കുന്നത്. ഫ്രണ്ട് ഫാസിയയിൽ ഒരു വലിയ കറുത്ത പാനൽ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക