ദില്ലി :രാജ്യത്ത് ചൂട് കുറയുന്നു. രാജസ്ഥാൻ ഒഴികെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താപനില 3 ഡിഗ്രി വരെ കുറഞ്ഞുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ രാജസ്ഥാനിലെ സീക്കാനിറിലാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ ചുരു ഉൾപ്പടെയുള്ള എട്ടിടങ്ങളിൽ താപനില 45 ഡിഗ്രിക്ക് മുകളിലാണ്.
അതേസമയം ഉത്തർപ്രദേശിലെ ത്സാൻസി ഒഴികെയുള്ള സ്ഥലങ്ങളിൽ ചൂട് കുറഞ്ഞ് തുടങ്ങി. വരും ദിവസങ്ങളിൽ ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
താപനില വർധിച്ചതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക