ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സാഹചര്യത്തിൽ ഭക്ഷ്യ വിഷ ബാധക്കെതിരെ കൂടുതൽ ജാഗ്രത പാലിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- പാചകം ചെയ്യുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
- കിണര്‍വെള്ളം മലിനമാകാത്തവിധം കിണര്‍ വലയിട്ടുമൂടുകയും വെള്ളം നിശ്ചിത
- ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
- ജലസംഭരണികള്‍ നന്നായി അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക.
- ശുചിമുറികള്‍ ദിവസേന രണ്ടുനേരവും വൃത്തിയായി കഴുകി സൂക്ഷിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും വേണം.
- ഭക്ഷണം പാചകം ചെയ്യുന്നതിനു മുന്‍പും വിതരണം ചെയ്യുന്ന സമയത്തും കൈകള്‍ വൃത്തിയായി കഴുകണം.
- പാചകത്തൊഴിലാളികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരെ അത്
- ഭേദമാകുന്നതുവരെ പാചകവൃത്തിയില്നിന്നും മാറ്റിനിര്‍ത്തണം.
- ഈച്ചശല്യം ഒഴിവാക്കണം.
- പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.
- കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കണം.
- വഴിയോര കച്ചവടസ്ഥാപനങ്ങള്‍, തട്ടുകടകള്‍ മുതലായ ഇടങ്ങളില്‍നിന്നും
- ആഹാരപദാര്‍ഥങ്ങള്‍, ശീതളപാനീയങ്ങള്‍, ഐസ്ക്രീം, ഉപ്പിലിട്ട് സൂക്ഷിക്കുന്ന
- ഫലവര്‍ഗങ്ങള്‍ മുതലായവ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക