മലപ്പുറം: മുസ്ലിം ലീഗില്‍ ഇനി ഒന്നാമനാവില്ലെന്ന് പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തിലാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പ്രതികരിച്ചത്.
ഏറെ വര്‍ഷങ്ങളായി ലീഗില്‍ ഒന്നാമനായ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലീഗ് പുന:സംഘടന നടക്കാനിരിക്കെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം സംഘടന തലത്തിലും രാഷ്ട്രീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്നതിലും പാര്‍ട്ടിയില്‍ മാറ്റങ്ങളുണ്ടാകണമെന്ന് പൊതുഅഭിപ്രായം ഉയര്‍ന്നിരുന്നു.
ലീഗ് ഏറ്റെടുക്കേണ്ട വിഷയങ്ങളില്‍ തുടരുന്ന മെല്ലെപ്പോക്ക് നിലപാടുകള്‍ ഇനി തുടരാനാവില്ലെന്നും കൂട്ടായ തീരുമാനങ്ങളാണ് പാര്ട്ടിക്കുണ്ടാവേണ്ടതെന്നും പുതുനിര നേതാക്കളും രണ്ടാം നിര നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു.
മാറ്റങ്ങള്‍ വരുത്തിയാല്‍ കെ റെയില്‍ നടപ്പിലാക്കാവുന്നതാണെന്ന് ഒരു ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.
ഇത് യുഡിഎഫിനെ പ്രതിസന്ധിലാക്കിയിരുന്നു. പാര്‍ട്ടിയെന്ന നിലയിലുള്ള ലീഗിന്റെ പ്രവര്‍ത്തനങ്ങളിലുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിമര്‍ശനങ്ങള്‍ ഒന്നാമനായ കുഞ്ഞാലിക്കുട്ടിക്കെതിരെ തന്നെയാണ് തിരിയുന്നത്.
ഇത് മനസ്സിലാക്കിയാണോ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണമെന്ന് വരും ദിവസങ്ങളില്‍ അറിയാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക