ബലാത്സംഗക്കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ‘അമ്മ’ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് നടി ശ്വേതാ മേനോന് രാജിവെച്ചു.
ഐസിസി അധ്യക്ഷയായിരുന്നു ശ്വേത. ഇന്നലെ നടി മാലാ പാര്‍വതിയും ഐസിസിയില്‍ നിന്ന് രാജിവെച്ചിരുന്നു.
ബലാത്സംഗക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ വിജയ് ബാബുവിനെതിരെ നടപടിയെടുക്കണമെന്നാണ് ഐസിസി അംഗങ്ങളുടെ ആവശ്യം. കുറ്റം തെളിയും വരെ മാറി നില്‍ക്കാമെന്ന വിജയ് ബാബുവിന്റെ നിലപാട് ‘അമ്മ’ അംഗീകരിച്ചത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക