തിരുവനന്തപുരം∙ തൃക്കാക്കരയിൽ ഉമ തോമസ് യുഡിഎഫ് സ്ഥാനാർഥി. കെപിസിസി നിർദേശിച്ച പേര്
ഹൈക്കമാൻഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎൽഎ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ
തോമസ്. സ്ഥാനാർഥി നിർണയത്തിൽ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം
പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ലിസ്റ്റ് ഹൈക്കമാൻഡിനു കൈമാറിയെന്നും സ്ഥാനാർഥിയെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നും
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഉച്ചയ്ക്കുശേഷം പറഞ്ഞിരുന്നു. സ്ഥാനാർഥി വനിതയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയാനില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഏകകണ്ഠമായ തീരുമാനമാണുണ്ടായത്. പാർട്ടിക്കു ഗുണകരമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിനെ ടീമായി നേരിടുമെന്നും ഇന്നു തന്നെ ഡൽഹിയിൽ സ്ഥാനാർഥിയെ
പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക