ഫോക്സ്വാഗൺ , രാജ്യത്തെ തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്ക് വിലവർദ്ധനവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്.
കമ്പനി അതിന്റെ ടൈഗൺ , ടിഗ്വാൻ എന്നീ മോഡലുകൾക്ക് വേരിയന്റുകളെ ആശ്രയിച്ച് 2.5 ശതമാനം മുതൽ നാല് ശതമാനം വരെ വിലവർദ്ധന പ്രഖ്യാപിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതുക്കിയ വില മെയ് 2 മുതൽ നിലവിൽ വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, അർദ്ധചാലകങ്ങളുടെ ക്ഷാമം ഉൾപ്പെടെയുള്ള വാഹന വിതരണ ശൃംഖലയിലെ കടുത്ത തടസ്സം എന്നിവ കാരണം വർദ്ധിച്ച ഇൻപുട്ട് ചെലവ് ഭാഗികമായി നികത്താൻ വില വർദ്ധന ആവശ്യമായി വന്നതായി ഫോക്സ്വാഗൺ പറയുന്നു.
ഫോക്സ്വാഗൺ രണ്ടാം തലമുറ അമറോക്ക് പിക്ക്-അപ്പ് ട്രക്കിന്റെ പുതിയ ഇലക്ട്രിക് പതിപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു
അടുത്തിടെ ടാറ്റ മോട്ടോഴ്സ്, ടൊയോട്ട, മഹീന്ദ്ര, ഹ്യുണ്ടായ്, കിയ, വോൾവോ തുടങ്ങിയ നിരവധി വാഹന നിർമ്മാതാക്കൾ സമാനമായ കാരണങ്ങളാൽ കാറുകൾക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
ടൈഗൺ എസ്യുവിക്കായി ഫോക്സ്വാഗൺ നിരവധി ഫീച്ചർ മെച്ചപ്പെടുത്തലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീമിയം എസ്യുവിക്ക് എഞ്ചിൻ ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ്, ടയർ പ്രഷർ ഡിഫ്ലേഷൻ മുന്നറിയിപ്പ് തുടങ്ങിയ സവിശേഷതകൾ പെർഫോമൻസ് ലൈൻ, ഡൈനാമിക് ലൈൻ എന്നീ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളായി ലഭിച്ചതായി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക