മലയാള സിനിമ പ്രേമികളെ ആവേശത്തിൽ ആക്കുന്ന റിപ്പോർട്ട് ആണ് ഇപ്പോൾ എത്തുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഫഹദ് ഫാസിലും ലിജോ ജോസ് പെല്ലിശേരിയും ഒന്നിക്കുന്നു എന്ന റിപ്പോർട്ട് ആണ് സിനിമ പ്രേമികളെ ആവേശത്തിൽ ആക്കിയിരിക്കുന്നത്.
സംവിധായകൻ ലിജോ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ഫഹദ് ഫാസിലും ഒന്നിക്കുന്നു എന്നാണ് റിപ്പോർട്ട്.
ഈ ഇടിവെട്ട് കൊമ്പോ ഒന്നിക്കുന്നുവെന്ന റിപ്പോർട്ട് ആരാധകരെ ആവേശത്തിൽ ആക്കിയിരിക്കുകയാണ്.
ലിജോ ജോസിന് ഒപ്പം മമ്മൂട്ടിയും ഫഹദും ഒന്നിക്കുമ്പോൾ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമ ലഭിക്കും എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഉടനെ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക