നടൻ ദുല്‍ഖറിന്റെ മകള്‍ മറിയ അമീറയുടെ ജന്മദിനമാണ് ഇന്ന്. മറിയത്തിന് മനോഹരമായ ജന്മദിന ആശംസകളുമായി നസ്രിയ രംഗത്ത് എത്തിയിരിക്കുകയാണ്. മറിയം അമീറയുടെ കുട്ടിക്കാല ഫോട്ടോ ഷെയര്‍ ചെയ്താണ് ആശംസ. മാതാപിതാക്കളുമായി എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ എങ്ങോട്ട് ഓടി വരണമെന്ന് അറിയാലോ എന്ന രസകരമായ വാചകത്തോടെയാണ് നസ്രിയുടെ കുറിപ്പ് (Maryam).
സന്തോഷ ജന്മദിനം എന്റെ പ്രിയപ്പെട്ട മുമ്മു. നീ ഇതുപോലെ ഒരു കുഞ്ഞ് അല്ല ഇപ്പോള്‍. നച്ചു മാമിയുടെ മടിയില്‍ ഇതുപോലെ ഇരിക്കാനും ആകില്ല. പക്ഷേ നീ വന്ന് ഇവിടെ രണ്ട് മിനിറ്റ് ഇരിക്കാമോയെന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മാലാഖ കുഞ്ഞേ എന്നും നസ്രിയ എഴുതിയരിക്കുന്നു. ഞാൻ നിന്റെ കൂള്‍ മാമിയാണ്, അതുകൊണ്ട് നിന്റെ പാരന്റ്സുമായി പ്രശ്നമുണ്ടാകുമ്പോള്‍ എങ്ങോട്ട് ഓടിവരണമെന്ന് നിനക്കറിയാമല്ലോ എന്നും നസ്രിയ എഴുതിയിരിക്കുന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക