പുനെ: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. പ്ലേ ഓഫിലെത്താൻ പൊരുതുന്ന ഡൽഹിക്കും ഹൈദരാബാദിനും ഇനിയെല്ലാം ജീവൻമരണ പോരാട്ടങ്ങളാണ്.
ഒൻപത് കളിയിൽ അഞ്ച് ജയമുള്ള ഹൈദരാബാദിന് പത്തും നാല് ജയമുള്ള ഡൽഹിക്ക് എട്ടും പോയിന്റാണ് ഇതുവരെയുള്ള സമ്പാദ്യം.
സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തു; മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു
തുടർതോൽവി നേരിട്ട ഹൈദരാബാദിനും ഒന്നിടവിട്ട കളികളിൽ തോൽക്കുന്ന ഡൽഹിക്കും ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ അവസാന നാലിലെത്താൻ കഴിയൂ. പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്.
ഇവരിലൊരാൾ നേരത്തേ മടങ്ങിയാൽ റൺനിരക്ക് കുറയുന്നു. നായകൻ റിഷഭ് പന്തിന് പിന്നാലെയെത്തുന്നവർ റൺസടിക്കുമോയെന്ന് ഉറപ്പിക്കാനാവില്ല. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിന്നും നിർണായകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക