കൊച്ചി: തൃക്കാക്കരയിലെ ജനം സർക്കാർ വികസനത്തിന് വോട്ട് ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സെഞ്ച്വറി നേടുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ജോ ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയാണ്. ബാഹ്യ ഇടപെടൽ ഒന്നും ഉണ്ടായിട്ടില്ല. ജയപരാജയങ്ങളുടെ സാധ്യത നോക്കിയാണ് സ്ഥാനാർത്ഥിയെ നിർത്തുക.
വൈദികർ വാർത്ത സമ്മേളനത്തിൽ ഒപ്പമിരുന്നതിൽ ജാഗ്രതകുറവില്ല. അവരെല്ലാം പങ്കെടുത്തത് സന്തോഷം കൊണ്ടാണ്; ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന ആരോപണം പുച്ഛിച്ചു തള്ളുന്നുവെന്ന് പി രാജീവ്
ജോ ജോസഫ് ശക്തമായ രാഷ്ട്രീയമുള്ള ഡോക്ടറാണ്. ഇതുവരെ ഇടതിന് വോട്ട് ചെയ്യാത്തവരും ജോ ജോസഫിന് വോട്ട് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക