തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്.
അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായി പൊലീസ് പിടിച്ചു കൊണ്ടുപോയതായും സനൽ കുമാർ ശശിധരൻ ആരോപിച്ചു.
പൊലീസ് അറിയിച്ചിരുന്നെങ്കിൽ ഞാൻ സ്റ്റേഷനിൽ ഹാജരാകുമായിരുന്നു. എന്നാൽ തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് പൊലീസെത്തിയത്.
മഞ്ജു വാര്യരോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണെന്നും മഞ്ജു വാര്യർക്ക് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക