കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് അങ്കലാപ്പിലും ഭയപ്പാടിലുമാണെന്ന് ഇപി ജയരാജൻ. എന്തെങ്കിലും അലങ്കോലം ഉണ്ടാക്കാൻ ഉള്ള വിവാദം ആണിപ്പോൾ നടക്കുന്നതെന്നും സ്ഥാനാർത്ഥിയെക്കുറിച്ചുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മത പുരോഹിതരെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണ്.
തൃക്കാക്കരയിലേത് സിപിഎമ്മിന്റെ സ്വന്തം സ്ഥാനാർത്ഥിയാണെന്ന് എ.വിജയരാഘവൻ
ലിസി ആശുപത്രിയിൽ വച്ച് സ്ഥാനാർഥിയെ പരിചയപ്പെടുത്തിയതിൽ മറ്റൊന്നുമില്ല. കോൺഗ്രസിനെ പോലെ ഞങ്ങൾ ദുർബലർ അല്ല. ഒരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സിപിഎമ്മിന് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക