സണ്‍റൈസേഴ്സ് ഹൈദരാബാദ് പേസര്‍ ഉമ്രാന് മാലിക്കിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍താരവും കമന്റേറ്ററുമായ കെവിന് പീറ്റേഴ്സണ്.
വൈറ്റ് ബോളിലും റെഡ് ബോളിലും ഇന്ത്യന്‍ ജേഴ്സിയണിയാന്‍ 22 വയസുകാരനായ ഉമ്രാന്റെ അവസരം വേഗത്തിലാക്കണമെന്ന് കെപി ആവശ്യപ്പെട്ടു.
‘ഞാനൊരു ഇന്ത്യന്‍ സെലക്ടറാണെങ്കില്‍ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ടീമില്‍ ഉമ്രാന്റെ പേരും ചേര്‍ക്കും.
കൗണ്ടി ക്രിക്കറ്റില്‍ 70 മൈല്‍ വേഗത്തിലുള്ള പേസര്‍മാരെയാണ് ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഇപ്പോള്‍ നേരിടുന്നത്. അതിനാല്‍ പെട്ടെന്ന് 90-95 മൈല്‍ വേഗത്തില്‍ പന്തെറിയുന്നൊരു പേസറെ നേരിടാന്‍ അവര്‍ തയ്യാറായിരിക്കില്ല.
വിജയവഴിയിൽ തിരിച്ചെത്താൻ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇന്നിറങ്ങും; പഞ്ചാബ് കിംഗ്സിനെ നേരിടും
ഉമ്രാനെ കളിപ്പിക്കാന്‍ ഏറെ കാത്തിരിക്കുന്നതില്‍ അര്‍ഥമില്ല. ടെസ്റ്റിലും വൈറ്റ് ബോള്‍ ടീമുകളിലും അദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇത്രയേറെ ശരവേഗമുള്ള പേസര്‍മാരെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്തുതന്നെ കാരണം’ എന്നും പീറ്റേഴ്സണ് ബ്ലോഗിലെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക