ഗുജറാത്തിലെ ടൈഗർ സഫാരി പാർക്കിലേക്ക് ഒരു യാത്ര . അഹ്വയിലാണ് ഡാംഗ് ജില്ലയുടെ ഭരണ ആസ്ഥാനം. നിലവിൽ ഇന്ത്യയിലെ ഏക പാരമ്പര്യ ഭരണാധികാരികളായ അഞ്ചു ഭില്‍ രാജാക്കന്മാര് ഇവിടെയാണ് ഉള്ളത്. മാത്രമല്ല, വളരെയധികം ജൈവവൈവിധ്യവും ഉള്ള പ്രദേശമാണ് ഇവിടം.
പ്രസിദ്ധമായ സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള തിലക്വാഡയിൽ പാർക്ക് നിർമ്മിക്കാനായിരുന്നു സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നത്.
ലോകമെമ്പാടുമുള്ള വിദേശ മൃഗങ്ങളെ ഉൾക്കൊള്ളുന്ന ഒരു സുവോളജിക്കൽ പാർക്ക് നിർമ്മിക്കാൻ പിന്നീട് സർക്കാർ തീരുമാനിച്ചു.
അതിനിടെ, ഡാംഗിലെ സ്ഥലം പുള്ളിപ്പുലി സഫാരി പാർക്കിനായി അംഗീകരിച്ചതോടെ, വീണ്ടും, ടൈഗർ സഫാരി പാര്‍ക്ക് പദ്ധതിയിലേക്ക് തന്നെ മാറി.
പദ്ധതിക്കായി, അഹ്വാ-ഡാംഗ്സിലെ ഝഖാന, ജോബാരി വില്ലേജുകളിലായി 28.96 ഹെക്ടർ ഭൂമി നീക്കിവച്ചിട്ടുണ്ട്. പ്രോജക്ട് പ്ലാൻ തയാറാക്കാനായി ഒരു കൺസൾട്ടന്റിനെ നിയമിക്കും, കൂടാതെ ഇവിടെ മൃഗങ്ങള്‍ക്കുള്ള പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരിക്കും.
കടുവ സഫാരി പാർക്കിൽ പുള്ളിപ്പുലികൾക്കുള്ള താമസസൗകര്യം, സസ്യഭുക്കുകൾക്കുള്ള പ്രത്യേക സ്ഥലം, പക്ഷികള്‍ക്കുള്ള താമസം എന്നിവയും ഒരുക്കാനായി വകുപ്പ് പദ്ധതിയിടുന്നുണ്ട്. കെവാഡിയയിൽ നിന്ന് ഏകദേശം നാല് മണിക്കൂർ ദൂരമാണ് ഇവിടേക്ക് ഉള്ളത്.
പദ്ധതി ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. ദേവലിയയിലെ ലയൺ സഫാരി പാർക്കിന്റെ മാതൃകയിലായിരിക്കും ടൈഗർ സഫാരി പാർക്കിന്റെ പ്രവര്‍ത്തനം. തുറന്ന ജീപ്പുകളില്‍ വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിനുള്ളിലൂടെ സഞ്ചരിക്കാം.
ഗുജറാത്ത് സംസ്ഥാനത്തിലൊട്ടാകെ നാല് ദേശീയോദ്യാനങ്ങളും ഇരുപത്തിമൂന്ന് വന്യജീവി സങ്കേതങ്ങളുമുണ്ട്. അവ ഗുജറാത്ത് വനം വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഇവ.
ജുനഗഡിലുള്ള ഏഷ്യന്‍ സിംഹങ്ങളുടെ സംരക്ഷണ പാര്‍ക്കായ ഗീര്‍ വനമാണ് ഗുജറാത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം.
ആഫ്രിക്കക്കു പുറത്ത് സിംഹങ്ങളെക്കാണുന്ന സ്വാഭാവിക വനപ്രദേശമാണ് ഗിർ വനം. ഹിരൺ , സരസ്വതി, ഗോദാവരി നദികളുടെ വൃഷ്ടിപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനം ജൈവവൈവിധ്യത്തിന് ലോകപ്രസിദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക