പ്രകൃതിയും കാടും കുളിരുമെല്ലാം ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് പറ്റിയ ഒരു കിടിലന്‍ സ്ഥലം മുംബൈക്കടുത്ത് ഉണ്ട്. പൂനെയിലെ സ്വകാര്യ പർവതമായ മുൽഷിയുടെ ചുവട്ടില്‍ സ്ഥിതി ചെയ്യുന്ന നിക്കി ഫോറസ്റ്റ് ഹൗസ് ഇത്തരത്തിലുള്ള ഒരു യാത്രയ്ക്ക് ഏറെ അനുയോജ്യമായ ഇടമാണ്.
ചുറ്റും അനന്തമായ പച്ചപ്പിൽ മനോഹരമായി പൊതിഞ്ഞെടുത്ത ഒരു ബംഗ്ലാവാണ് ഇത്. 200 ഓളം വ്യത്യസ്ത ഇനം മരങ്ങൾ ഉള്ള വലിയ പുൽത്തകിടിയുണ്ട് ഇവിടെ. മൺസൂൺ കാലത്തിനുമുമ്പ് മിന്നാമിന്നികളുടെ കൂട്ടങ്ങള്‍ ഇവിടെയെങ്ങും പറന്നുനടക്കുന്നത് വിസ്മയകരമായ കാഴ്ചയാണ്.
കൂടാതെ, ബംഗ്ലാവില്‍ നിന്നും നിന്ന് നടക്കാവുന്ന ദൂരത്തിൽ ഒരു വെള്ളച്ചാട്ടവുമുണ്ട്. ഈ വെള്ളച്ചാട്ടം താഴേക്ക് ഒഴുകി, ബംഗ്ലാവിന് തൊട്ടടുത്ത് നിന്ന് ഒരു അരുവി രൂപപ്പെടുന്നു. ഇവിടുത്തെ ശാന്തമായ വെള്ളത്തില്‍ കാൽവിരലുകൾ മുക്കി, മറ്റെല്ലാം മറന്നിരുന്ന് പ്രകൃതിയുമായി സംസാരിക്കാം .
സാഹസികതയും ട്രെക്കിങ്ങും ഇഷ്ടപ്പെടുന്നവര്‍ക്ക്, മുൽഷി അണക്കെട്ടിന്റെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന മലയിലേക്ക് നടന്നു കയറാം.
നിരവധി പക്ഷികളെയും സസ്യജാലങ്ങളെയും കാണാൻ കഴിയുന്ന ഈ വനം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. ജീവനക്കാരോടൊപ്പം ഈ കാട്ടിൽ നടക്കാം.
ബംഗ്ലാവിന്റെ ഉൾവശവും ഏറെ അതിശയകരമാണ്. ഏകദേശം 4 പേർക്ക് താമസിക്കാൻ കഴിയുന്ന ഈ വീട് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ്. മുന്നിലെ വിശാലമായ പുല്‍ത്തകിടിയില്‍ ഇരുന്ന് വിശ്രമിക്കാം.
പുൽത്തകിടിക്ക് ചുറ്റും പ്രകൃതിദത്തവും നട്ടുപിടിപ്പിച്ചതുമായ മരങ്ങൾ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക