തിരുവനന്തപുരം: മാല പിടിച്ചു പറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാള് മരിച്ചു. കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന കോട്ടയം അമലിന് ഗുരുതരമായി പരിക്കേറ്റു. മാർത്താണ്ഡത്ത് നിന്നും സ്വർണ മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെയാണ് മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്.
നരുവാമൂടിലേക്ക് പാഞ്ഞുവന്ന ബൈക്ക് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. സജാദാണ് ബൈക്ക് ഓടിച്ചിരുന്നത്. തലക്ക് പരിക്കേറ്റ സജാദ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക