2019 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ വെങ്കിടേഷും അര്ജ്ജുന് സോമശേഖരും തമ്മിലുളള വിവാഹം. താര കല്യാണിന്റെ മകളായ സൗഭാഗ്യ നല്ലൊരു നർത്തകിയാണ്. സൗഭാഗ്യയ്ക്കും നടന് അര്ജ്ജുന് സോമശേഖരനും പെണ്കുട്ടി ജനിച്ച വിവരം താരാ കല്യാണ് ആണ് അറിയിച്ചത്
ജീവിതത്തിലേക്ക് മകൾ സുദർശന കൂടി എത്തിയതിൻറെ സന്തോഷത്തിലാണ് ഇപ്പോൾ ഇരുവരും. സുദർശന എന്ന് മകൾക്ക് പേര് നൽകിയതടക്കം പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങൾ ഇരുവരും ആരാധകരോടായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ മകളുടെ ചോറൂൺ ദിവസത്തെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ചോറൂൺ നടന്നത്. സൗഭാഗ്യയുടെയും ഭർത്താവ് അർജുൻ സോമശേഖറിന്റെയും അടുത്ത ബന്ധുക്കൾ ചോറൂണ് ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക