സിനിമയിൽ വരേണ്ടായിരുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നു നടൻ ഇന്ദ്രൻസ് . ഇടക്കാലത്ത് തിരക്കായപ്പോൾ ഇത്രയും സിനിമ വേണ്ടിയിരുന്നില്ലെന്ന് പ്രാർത്ഥിച്ചുപോയെന്നും ഇന്ദ്രൻസ് പറഞ്ഞു .
നേരത്തേ ചെറിയ കഥാപാത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് നാല് ദിവസം മാത്രം നീണ്ടുനിൽക്കുന്നത്. ഓരോന്ന് തീർത്തിട്ട് അടുത്തതിന് പിന്നാലെ ഓടും. ഉത്സാഹിച്ച് തന്നെ ആ റോളുകൾ ചെയ്തിരുന്നു.
ഇപ്പോൾ വലിയ കഥാപാത്രങ്ങൾ കിട്ടാൻ തുടങ്ങി. അതുകൊണ്ട് കുറച്ചുകൂടി കണിശമായി നിൽക്കാൻ പറ്റുമെന്ന് മനസിലായി.
കോമഡി വേഷങ്ങൾ ഇനിയും ചെയ്യും. ഷാഫിയുടെ പടമൊക്കെ അങ്ങനെയുള്ളതാണ്. അതൊരു വലിയ ഉത്സാഹമുള്ള കാര്യമാണ്. മിഥുൻ മാനുവലിന്റെ പുതിയ പടത്തിലും തമാശ വേഷമാണ്.
പണ്ട് ചെയ്തിരുന്ന പോലത്തെ കോമഡികൾ ഇപ്പോൾ ഏൽക്കണമെങ്കിൽ അതിൽ വെള്ളം ചേർക്കാതിരുന്നാൽ മതി. ചെയ്യുമ്പോൾ കള്ളത്തരമൊന്നും കാണിക്കാതിരുന്നാൽ അതിന് ജീവനുണ്ടാകും. അങ്ങനെ ചെയ്യുമ്പോഴാണ് നേരെ എതിരെ നിൽക്കുന്നയാളുടെ ചിരിച്ച മുഖം കാണാൻ പറ്റൂ എന്നും ഇന്ദ്രൻസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക